കട്ടപ്പന: കട്ടപ്പന നഗരസഭ ഫെസ്റ്റിലൂടെ സമാഹരിച്ച തുക കാൻസർ, വൃക്ക, ഹൃദ്രോഗികൾക്ക് ഇന്ന്വൈകിട്ട് 4.30ന് നഗരസഭ ഹാളിൽ ചേരുന്ന യോഗത്തിൽ വിതരണം ചെയ്യുമെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അറിയിച്ചു. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ. എന്നിവർ ചികിത്സ സഹായ വിതരണം നിർവഹിക്കും. സഹായത്തിനായി അപേക്ഷിച്ച നഗരസഭ പരിധിയിലെ 140ൽപ്പരം രോഗികൾക്ക് 5000 രൂപ വീതം വിതരണം ചെയ്യും. അപേക്ഷ സമർപ്പിച്ചവർ യോഗത്തിൽ പങ്കെടുത്ത് തുക കൈപ്പറ്റണം.