ചെറുതോണി.:എസ് എൻ ഡി പി യോഗം ബ്രാഞ്ച് നമ്പർ 4293 കരിക്കിന്മേട് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും, പ്രതിഷ്ഠാ ദിനാചരണവും 29 ന് നടക്കും. കുംഭഭരണി മഹോത്സവം കുമാരൻ തന്ത്രികളുടെ നേതൃത്വത്തിൽ ക്ഷേത്രം മേൽശാന്തി എൻ എൻ ഗോപാലൻ ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ വിവിധ വിശേഷാൽ പൂജകളോടെ നടന്നു വരികയാണ്. 29 ന് രാവിലെ 9 ന് കലശാഭിഷേകം, 10 ന് പൊങ്കാല, 12 ന് പ്രസാദം ഊട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് വാദ്യമേളം, മയിലാട്ടം, നാടൻ കലാരൂപങ്ങളോടു കൂടിയ താലപ്പൊലി ഘോഷയാത്ര, 8.30 ന് താല സമർപ്പണം, 9 ന് അത്താഴപൂജ, 9.30 ന് കൊടിയിറക്ക്, മംഗളാരതി, ഗുരുതി തർപ്പണം, 10 ന് കോമഡി താരങ്ങളായ കോബ്ര രാജേഷും, മധു സാഗറും നയിക്കുന്ന കോമഡിഷോ തുടങ്ങിയ വിവിധ പരിപാടികളോടു കൂടി നടത്തുമെന്ന് ശാഖാ പ്രസിഡന്റ് ജനാർദ്ദനൻ കുളങ്ങരയിൽ, ക്ഷേത്രം മേൽ ശാന്തി എൻ എൻ ഗോപാലൻ ശാന്തി, കൺവീനർ ശശിധരൻ കണ്ണംകരയിൽ, ജനറൽ കൺവീനർ സജി പേഴത്താനിയിൽ തുടങ്ങിയവർ അറിയിച്ചു.