മറയൂർ: മൂന്നാർ പഞ്ചായത്തിൽ തലയാറിൽ അനധികൃതമായി വ്യാപാര സ്ഥാപനത്തിൽ ഡീസൽ വില്പന നടത്തിയത് താലൂക്ക് സപ്‌ളൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തലയാറിൽ പഞ്ചായത്ത് വക ഷോപ്പിംങ്ങ് കോംപ്ളക്സിലുള്ള ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നുമാണ് 70 ലിറ്റർ ഡീസൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘം പിടിച്ചെടുത്തത്. താലൂക്ക് സപ്‌ളൈ ഓഫിസർ എൻ.ശ്രീകുമാർ, റേഷനിങ് ഇൻസ്‌പെക്ടർമാരായ എൻ.രവികുമാർ, ഷാജി.റ്റി, പി.ബി.അജിത്കുമാർ, ആർ.രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സ്ഥാപന ഉടമയുടെ പേരിൽ കേസ് ചാർജ് ചെയ്ത് കടയിലുണ്ടായിരുന്ന ഡീസൽ കസ്റ്റഡിയിൽ എടുത്തു.