കട്ടപ്പന: കേരളകൗമുദി ദിനപത്രത്തിന്റെ നവീകരിച്ച കട്ടപ്പന ബ്യൂറോ നാളെ മുതൽ ഇടശേരി ജംഗ്ഷനിലെ കൊച്ചുപുരയ്ക്കൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കും. വൈകുന്നേരം നാലിന് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ വൈദ്യുതി മന്ത്രി എം.എം. മണി ഓഫീസ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, സി.പി.എം. കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി, കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പിൽ, സി.പി.ഐ. കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആർ. ശശി, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് അഡ്വ. മനോജ് എം.തോമസ്, കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റംഗം സിനു വാലുമ്മേൽ, കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സാജൻ ജോർജ്, കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.കെ. തോമസ്, കെ.വി.വി.ഇ.എസ്. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സിജോമോൻ ജോസ്, എച്ച്.എം.ടി.എ പ്രസിഡന്റ് പി.കെ. ഗോപി, കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റ് തോമസ് ജോസ് എന്നിവർ ആശംസകൾ അർപ്പിക്കും. കേരള കൗമുദി സീനിയർ സബ് എഡിറ്റർ പി.ടി. സുഭാഷ് സ്വാഗതവും കട്ടപ്പന ലേഖകൻ അജിൻ അപ്പുക്കുട്ടൻ നന്ദിയും പറയും.