lory

കട്ടപ്പന: ചരക്കുകയറ്റിവന്ന ലോറി റോഡിൽ വട്ടംമറിഞ്ഞ് ഡ്രൈവർക്കും കാൽനടയാത്രികനും പരിക്കേറ്റു. ലോറി ഡ്രൈവർ ബ്ലെസൻമോൻ, കാൽനടയാത്രികൻ ഹാരിഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെ കട്ടപ്പനഇരട്ടയാർ റോഡിലാണ് അപകടം. ഭക്ഷ്യ ഉത്പന്നങ്ങളുമായി വ്യാപാര സ്ഥാപനത്തിലേക്കു കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിന്നിലേക്ക് ഉരുണ്ട് റോഡിൽ മറിയുകയായിരുന്നു. ലോറി ഇടിച്ച് തകർന്ന മതിലിന്റെ ഗേറ്റ് പതിച്ചാണ് കാൽനടയാത്രികനു പരിക്കേറ്റത്. അപകടത്തെത്തുടർന്ന് കട്ടപ്പനഇരട്ടയാർ റോഡിൽ ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി. അഗ്നിശമന സേന കട്ടപ്പന സ്റ്റേഷൻ ഓഫീസർ സി.കെ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലോറി മറിഞ്ഞ് റോഡിലേക്ക് ഒഴുകിയ ഓയിലും ഡീസലും അഗ്നിശമന സേന നീക്കം ചെയ്തു.