പീരുമേട്: പഞ്ചായത്തിലെ തെരുവുനായ്ക്കളുടെ ശല്യത്തിന് ഏപ്രിൽ 23 നകം ശാശ്വത പരിഹാരം കാണാത്ത പക്ഷം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്ന് ലീഗൽ സർവ്വിസ് കമ്മിറ്റി എക്‌സ് ഓഫിഷിയോ ചെയർമാൻ കൂടിയായ മുൻസിഫ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. തെരുവ് നായ്ക്കളെ കുണ്ടിലടയ്ക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നുവെങ്കിലും സെക്രട്ടറിയുടെ ഭാഗത്തു നിന്നും കാര്യക്ഷമമായ നടപടി ഉണ്ടാകാത്തത് കൊണ്ടാണ് മജിസ്‌ട്രേറ്റ് കർശന നിർദേശം നൽകിയത്. പീരുമേട് ടൗണിൽ തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമായതിനെ തുടർന്നു മനുഷ്യാവകാശ പ്രവർത്തകൻ ഡോ ഗിന്നസ് മാടസാമി പീരുമേട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിക്കു നേരത്തെ പരാതി നൽകിയിരുന്നു.