തൊടുപുഴ : വെങ്ങല്ലൂർ ആരവല്ലിക്കാവ് ശ്രീദുർഗ്ഗാ ഭദ്ര ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് തുടക്കമാകും പൊങ്കാല ഞായറാഴ്ച നടക്കും തിരുവുത്സവത്തോട് അനുബന്ധിച്ച് കളമെഴുത്തും പാട്ട്, പാഠകം, ഓട്ടൻതുള്ളൽ, ഗാനാമൃതം, ഭരതനാട്യം, സംഘനൃത്തം, ഹൃദയജപലഹരി, തിരുവാതിര, ഭക്തിഗാനസുധ, കരോക്കെ ഗാനമേള, നാരായണീയ പാരായണം, മെഗാ ഷോ, താലപ്പൊലി ഘോഷയാത്ര, ദേശഗുരുതി എന്നിവ നടക്കും.
ഇന്ന് രാവിലെ 6.00 മുതൽ നാരായണീയ പാരായണം. 11.00 മുതൽ ഗാനാമൃതം. 6 ന് ചെണ്ടമേളം 8.45 മുതൽ വിവിധ നൃത്തനൃത്ത്യങ്ങൾ . 9.45 ന് വൈക്കം ശിവഹരി ഭജൻസ് അവതരിപ്പിക്കുന്ന ഹൃദയജപലഹരി .
ഞായറാഴ്ച രാവിലെ 7 ന് ഗണപതി ഹോമം, 8.00 ന് പൊങ്കാല, 10.30 ന് പൊങ്കാല നിവേദ്യം 11.00 ന് പ്രഭാഷണം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല ടീച്ചർ,
വൈകിട്ട് 6 ന് ചെണ്ടമേളം 7.00 മുതൽ ശാസ്ത്രീയ സംഗീതം. 7.15 ന്ഷിബു നാരായണനും സംഭവും അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള 9.00 മുതൽ കൊച്ചിൻ പ്രതിഭ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്
തിങ്കളാഴ്ച രാവിലെ8.00 ന് ലളിതസഹസ്ര നാമാർച്ചന 11.30 ന് പ്രസാദം ഊട്ട് 4.00 മണിക്ക് പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നുംതാലപ്പൊലി ഘോഷയാത്ര7.30 ന് ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദേശഗുരുതി. ദേശഗുതിക്ക് ശേഷം പ്രസാദം ഊട്ട്‌