തൊടുപുഴ: പ്രസംഗ മത്സര വേദിയിൽ ചർച്ചയായത് പൗരത്വ നിയമം മുതൽ ഡൽഹി കലാപം വരെ. രാഷ്ട്ര നിർമാണത്തിൽ യുവാക്കളുടെ പങ്ക് എന്നതായിരുന്നു വിഷയം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ രാഷ്ട്ര നിർമാണത്തിലല്ല രാഷ്ട്ര പുനർ നിർമാണത്തിൽ യുവാക്കൾപങ്ക് വഹിക്കണമെന്നു വിഷയത്തെ തിരുത്തി മത്സരാർഥി രംഗപ്രവേശം ചെയ്തത് ശ്രദ്ധേയമായി.