കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം കാമാക്ഷി ശാഖ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പാറക്കടവ് സരസ്വതി വിദ്യാനികേതൻ സ്‌കൂൾ ഹാളിൽ നടക്കും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരണം, അടുത്ത വർഷത്തേയ്ക്കുള്ള ബജറ്റ് അവതരണം, തുടർന്ന് തെരഞ്ഞെടുപ്പ്. ശാഖാ പ്രസിഡന്റ് വി.ബി. സോജു ശാന്തി, സെക്രട്ടറി കെ.എസ്. പ്രസാദ്, യൂണിയൻ കൗൺസിലർ പി.കെ. രാജൻ, മിനി സോമൻ, അമ്പിളി സരേഷ്, വിനീഷ് ദേവ്, ആരതി രാജേന്ദ്രൻ, പി.കെ. വിജയൻ എന്നിവർ പ്രസംഗിക്കും.