അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ പ്രതിവാര സംസ്‌കാരിക പരിപാടിയുടെ ഭാഗമായി ' വായനയുടെ പ്രാധാന്യം ഇന്ന് ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ശാസ്ത്ര അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ നിമ്മിച്ചൻ ജേക്കബ് ക്ലാസ് നയിക്കും . ഞായറാഴ്ച്ച വൈകുന്നേരം 3.30 ന്ലൈ ബ്രറി ഹാളിൽ നടക്കുന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനം തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ നിയുക്ത പ്രസിഡന്റ് ജോർജ് അഗസ്റ്റ്യൻ നിർവഹിക്കും .
ലൈബ്രറിയുടെ മുതിർന്ന പ്രവർത്തകരായ ടി.ആർ.സുമതി ടീച്ചർ , പി.എൻ ഭാസ്‌കരൻ , എം.എ കമലാസനൻ , പി.ജി ജ്ഞാന പ്രകാശ് , എം.എ അരവിന്ദാക്ഷൻ എന്നിവരെ കേരള ഖാദി ബോർഡിന്റെ ഉപഹാരം നൽകി ആദരിക്കും.
കവി തൊമ്മൻകുത്ത് ജോയി അവതരിപ്പിക്കുന്ന സ്വന്തം കവിതകളുടെ ആലാപനവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അനിൽ എം കെ , പ്രസിഡന്റ് സിന്ധു വിജയൻ എന്നിവർ അറിയിച്ചു.