തൊടുപുഴ: മത്സരാർഥികളുടെ പങ്കാളിത്ത ബാഹുല്യം കൊണ്ട് പുലരുവോളം മത്സരം നീണ്ടു പോയി. ഉദ്ഘാടന ദിവസം നടന്ന തിരുവാതിരകളി മത്സരം ഇന്നലെ പുലർച്ചെ 7.30 ഓടെയാണ് അവസാനിച്ചത്. ഇന്നലെ നടന്ന മോണോആക്ട് മത്സരത്തിൽ 78 പേരാണ് മത്സരിച്ചത്. ഓട്ടന്‍തുള്ളലിൽ 16 ഉം പെൺകുട്ടികളുടെ ഭരതനാട്യത്തിൽ 63 പേരും പെൺകുട്ടികളുടെ ലളിതഗാന മത്സരത്തിൽ 103 ഉം കവിതാ പാരായണത്തിൽ 82 ഉം ചെറുകഥ രചനാ മത്സരത്തിൽ 96 പേരും കാർട്ടൂൺ മത്സരത്തിൽ 108 പേരും രചനാ മത്സരത്തിൽ 104 പേരും പദ്യരചനയിൽ 106 ഉം കൊളാഷിൽ 65 പേരും മത്സരിക്കാനുണ്ടായിരുന്നു. രണ്ടാം ദിവസവും രാത്രി വൈകിയും പ്രധാന വേദികളിൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്.