തൊടുപുഴ: അർച്ചന ആശുപത്രിയുടെ പാർക്കിങ്ങിന് എതിർവശത്തുള്ള പറമ്പിൽ പുല്ലിന് തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് 12.45 നാണ്‌ സംഭവം. ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്നാവാം തീ പടർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. തൊടുപുഴ അഗ്നിശമന വിഭാഗം എത്തി തീ അണച്ചു.