ബൈസൺവാലി : ബൈസൺവാലി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭപ്പൂയ മഹോത്സവത്തിന് തുടക്കമായി. മാർച്ച് 6 ന് സമാപിക്കും. ഇന്നലെ മഹോത്സവത്തിന് തുടക്കം കുറിച്ച് തൃക്കൊടിയേറ്റ് നടത്തി. ഇന്ന് രാവിലെ 5 ന് പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ ഗണപതി ഹോമം,​ 6.30 ന് ഉഷപൂജ,​ മുളപൂജ,​ 8 ന് നവകം പഞ്ചഗവ്യം കലശാഭിഷേകം,​ 8.30 ന് ഗുരുപൂജ ,​ 9 ന് പന്തീരടി പൂജ,​ ശ്രീഭൂതബലി,​ എഴുന്നള്ളിപ്പ്,​ കൊടിമരച്ചുവട്ടിൽ പറയെടുപ്പ്,​ 11 ന് ഉച്ചപൂജ,​ വൈകിട്ട് 5.30 ന് കാഴ്ചശീവേലി,​ കൊടിമരച്ചുവട്ടിൽ പറയെടുപ്പ്,​ ദീപാരാധന,​ മുളപൂജ,​ അത്താഴപൂജ,​ ശ്രീഭൂതബലി ,​ എഴുന്നള്ളിപ്പ്.