anju
തളർന്നുവീണിട്ടും തിരികെയെത്തി അഞ്ജു ശിൽപം നിർമിക്കുന്നു

തൊടുപുഴ: ക്ലേ മോഡലിംഗ് മത്സരത്തിനിടെ തളർന്നുവീണിട്ടും തളരാതെ അവൾ മടങ്ങിയെത്തി പ്രണയചിഹ്നം പൂർത്തിയാക്കി. തലയോലപറമ്പ് ഡി.ബി കോളേജിലെ രണ്ടാം വർഷ ബി.എ ഹിന്ദി വിദ്യാർത്ഥിനി അഞ്ജു ബാബുവാണ് മത്സരത്തിനിടെ തളർന്നുവീണത്. പ്രണയമായിരുന്നു ക്ലേ മോഡലിംഗിന് നൽകിയ വിഷയം. അനുവദിച്ച രണ്ടര മണിക്കൂറിനകം മികച്ച പ്രണയ ശിൽപം തീർക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ജു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ റൂമിലെത്തിച്ച് അഞ്ജുവിന് ചികിത്സ നൽകി. രാവിലെ മുതൽ ഭക്ഷണമൊന്നും കഴിക്കാതെ ഷുഗർ താഴ്ന്നതാണ് ശരീര തളർച്ചയ്ക്കിടയാക്കിയത്. അരമണിക്കൂർ പരിചരണത്തിന് ശേഷം മത്സരത്തിൽ നിന്ന് പിന്മാറാതെ അഞ്ജു വീണ്ടുമെത്തി ശിൽപം പൂർത്തിയാക്കി. മനോഹരമായ പ്രണയചിഹ്നമായിരുന്നു അഞ്ജു മെനഞ്ഞത്.