ചെറുതോണി: ദീർഘകാലസേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് കെ.എസ്.ടി.എ ഇടുക്കി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേലച്ചുവട് ഗവ. എൽ.പി സ്‌കൂളിൽ രണ്ടിന് വൈകിട്ട് നാലിന് സ്വീകരണം നൽകും. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് വിരമിക്കുന്ന പി.ആർ. നാരായണൻ, കെ.പി. ചന്ദ്രൻ, പി.വി. ശോഭന, ടി.കെ. ഉഷ, ഡെയ്‌സി ജോസഫ്, വി.കെ. ഗീത, എ.ജി. വത്സ, സി.കെ. ഓമന, കെ. ബീന, ടി.എം. ജോർജ്, രാജേഷ് രവീന്ദ്രൻ എന്നീ അദ്ധ്യാപകർക്കാണ് യാത്രയയപ്പ് നൽകുന്നത്. യോഗത്തിൽ ജോൺമാത്യു അദ്ധ്യക്ഷത വഹിക്കും. എൻ.വി. ഗിരിജാകുമാരി ഉദ്ഘാടനം ചെയ്യും. ടി. സ്റ്റാലിൻ മുഖ്യപ്രഭാഷണം നടത്തും.