ചെറുതോണി: എസ്.എൻ.ഡി.പി യോഗം ചട്ടിക്കുഴി ശാഖയുടെ വാർഷികപൊതുയോഗം ഇന്ന് രാവിലെ 11ന് ഇടുക്കി പ്രാർത്ഥനാമന്ദിരത്തിൽ നടക്കും. ഇടുക്കി യൂണിയൻ സെക്രട്ടറി സരേഷ് കോട്ടയ്ക്കകത്ത് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എ.എസ്. മഹേന്ദ്രൻ ശാന്തി, വൈസ് പ്രസിഡന്റ് സി.ടി. റെജിമോൻ, സെക്രട്ടറി എസ്. ശ്രീലാൽ എന്നിവർ പ്രസംഗിക്കും.