ചെറുതോണി: വട്ടോമ്പാറ ശ്രീസുബ്രമണ്യ മഹാദേവ ക്ഷേത്രത്തിൽ കുംഭപ്പൂയ മഹോത്സവം ആരംഭിച്ചു. ആറിന് സമാപിക്കും. ക്ഷേത്രം തന്ത്രി താഴമൺ മഠത്തിൽ ബ്രഹ്മശ്രീ കണ്ഠരര് മോഹനര്, ക്ഷേത്രം മേൽശാന്തി കെ.എൻ രവീന്ദ്രൻ കല്ലേകാവുങ്കൽ, ആദിത്യൻ ബിനു തൈയ്യപറമ്പിൽ, സ്റ്റാലിൻ എരപ്പൂഴിക്കൽ എന്നിവർ കാർമികത്വം വഹിക്കും. ഇന്ന് രാവിലെ 4.30ന് പള്ളിയുണർത്തൽ, 4.40ന് നിർമ്മാല്യ ദർശനം, യാഗശാലയിൽ മഹാഗണപതി ഹോമം, ഉച്ചകഴിഞ്ഞ് 2.30ന് കൊടിമര ഘോഷയാത്ര, വൈകിട്ട് 6.30ന് ദീപാരാധന, 8.30ന് അത്താഴപൂജ, രണ്ടിന് പതിവുപൂജകൾക്ക് പുറമെ രാവിലെ 11.5നും 12.5നും ഇടയ്ക്ക് ഉപദേവതാ പ്രതിഷ്ഠാചടങ്ങുകൾ. തുടർന്ന് കലശാഭിഷേകം, വൈകിട്ട് 6.15ന് സമൂഹ പ്രാർത്ഥന, 7.30ന് കൊടിക്കീഴിൽ പറയെടുപ്പ്. മൂന്നിന് പതിവുപൂജകൾ, നാലിന് പതിവുപൂജകൾക്ക് പുറമേ ഭക്തജനങ്ങളുടെ വകയായി മഹാദേവന് അഷ്ടാഭിഷേകം, അത്താഴ പൂജ, അഞ്ചിന് പതിവുപൂജകൾക്ക് പുറമേ 6.15ന് പള്ളിവേട്ട, സമാപന ദിവസമായ ആറിന് 4.30ന് പള്ളിയുണർത്തൽ തുടർന്ന് കണികാണിക്കൽ, അഞ്ചിന് നിർമ്മാല്യദർശനം, അഭിഷേകം, ആറിന് പ്രഭാതപൂജ, ഗുരുപൂജ, തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ആരാധനാ വഴിപാടുകൾ, പറയെടുപ്പ് പുരാണപാരായണം, ഒമ്പതിന് ഉച്ചപൂജ,10.30ന് ശ്രീമുരുകന് അഷ്ടാഭിഷേകം, പൂയം തൊഴൽ, ഉച്ചയ്ക്ക് ഒന്നിന് ആറാട്ട് സദ്യ, വൈകിട്ട് നാലിന് ആറാട്ടു ബലി, ആറാട്ടുഘോഷയാത്ര, മഹാപ്രസാദം ഊട്ട് തുടങ്ങിയവയാണ് പരിപാടികളെന്ന് പ്രസിഡന്റ് ദിവാകരൻ പുതുവീട്ടിൽ, വൈസ് പ്രസിഡന്റ് രാജപ്പൻ കൊല്ലക്കാട്ട്, സെക്രട്ടറി ശിവൻ നെടിയകളത്തിൽ, രക്ഷാധികാരി നാരായണൻ കൊല്ലക്കാട്ട് രതീഷ് കണക്കൻചേരിൽ, അനിൽ കൊല്ലക്കാട്ട് എന്നിവർ അറിയിച്ചു.