ചെറുതോണി: കേരള കോൺഗ്രസ് എം (ജോസഫ് വിഭാഗം) ഇടുക്കി നിയോജക മണ്ഡലം കമ്മറ്റി ഇന്ന് രാവിലെ 10.30ന് ചെറുതോണി വ്യാപാരഭവൻ ആഡിറ്റോറിയത്തിൽ ചേരും. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാർട്ടിഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അറിയിച്ചു.