ചെറുതോണി: കിളിയാറുകണ്ടം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ദേവീക്ഷേത്ര ശിലാസ്ഥാപന കർമ്മം ഒന്നിന്. രാവിലെ 6.45നും 9.5 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ കുമാരൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, ക്ഷേത്രം സ്ഥാനപതി വൈക്കത്തുശ്ശേരി ദേവരാജൻ ആചാരി എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ശിലാസ്ഥാപന കർമ്മം നടത്തുമെന്ന് ക്ഷേത്രം മേൽശാന്തി അരുൺ ശാന്തികൾ, സെക്രട്ടറി സജികുമാർ വി.കെ എന്നിവർ അറിയിച്ചു.