തൊടുപുഴ: വെങ്ങല്ലൂർ ആരവല്ലിക്കാവ് ശ്രീദുർഗ്ഗാ ഭദ്ര ദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല ഇന്ന് നടക്കും. എട്ടിന് പെങ്കാല അഗ്‌നി പ്രോജ്ജ്വലനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ നിർവഹിക്കും. 10.30ന് പൊങ്കാല നിവേദ്യം 11ന് പ്രഭാഷണം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ, പ്രസാദം ഊട്ട് വൈകിട്ട് വൈകിട്ട് ആറിന് ചെണ്ടമേളം, ഏഴ് മുതൽ ഗൗരി രാജഗോപാൽ, ഗായത്രി രാജഗോപാൽ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതം. 7.15ന് ഷിബു നാരായണനും സംഘവും അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള, ഒമ്പത് മുതൽ കൊച്ചിൻ പ്രതിഭ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്.