ഇടുക്കി: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. വാർഷികം നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് ചെയർപേഴ്‌സൺ ഏലിയാമ്മ ജോൺസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, പഞ്ചായത്തംഗങ്ങളായ ഷീല സന്തോഷ്, പ്രിൻസി സോയി, അന്നമ്മ ചെറിയാൻ, ടി.കെ. മോഹനൻ, കെ.ടി. അഗസ്റ്റിൻ, റെൻസി സുനീഷ്, ഷൈജ ജോമോൻ, ബീന ജോർജ്, സുമോൾ ജോയ്‌സൺ, കുടുംബശ്രീ ഉദ്യോഗസ്ഥർ, റജീന ഈസ, ഹുസൈന, ഷീല ഗോപി, ജയ എന്നിവർ സംസാരിച്ചു.