ഇടവെട്ടി: തൊണ്ടിക്കുഴ അമൃതകലശ ശാസ്താ ക്ഷേത്രത്തിന് സമീപം മൂന്ന് കുരങ്ങുകളെത്തി. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഇന്നലെ രാവിലെ മുതൽ തമ്പടിച്ചിരിക്കുന്ന കുരങ്ങ് മറ്റ് സ്ഥലങ്ങളിലേക്ക് മാറിയിട്ടില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം കരിമണ്ണൂരിലും മുതലക്കോടത്തും കുരങ്ങുകളെ കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു. കുരങ്ങുകൾ ഉപദ്രവകാരികളായാൽ കൂട് വെച്ച് പിടികൂടുമെന്ന് വനംവകുപ്പ് തൊടുപുഴ റെയിഞ്ച് ഓഫീസർ പറഞ്ഞു.