പീരുമേട്: ദേശീയ പാതയിൽ മഞ്ചുമല വില്ലേജ് ആഫീസിനു മുമ്പിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. തേക്കടി വന്യജിവി സങ്കേതത്തിലെ പി.ആർ.ഒ കോട്ടയം ചവിട്ടുവേലി തെക്കേക്കൂർ പാലസിൽ ശ്രീജിത്ത് വർമ (51), ഭാര്യ ഷീല(46) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. മുൻ വശത്തെ ചക്രം പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസിലിടിക്കുകയായിരുന്നു. രണ്ടു പേരെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.