കണ്ണൂർ: ദേശാഭിമാനിയിലെ പത്രപ്രവർത്തകൻ എം.സനൂപിന്റെ വീടിനും വാഹനത്തിനും നേരെയുണ്ടായ അക്രമത്തിൽ പത്രപ്രവർത്തക യൂണിയൻ ജില്ല കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രസിഡന്റ് എ.കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദേശിയ ഇന്റർ സ്‌കൂൾ ബാൻഡ് മേളത്തിൽ രണ്ടാം സ്ഥാനം നേടിയ കണ്ണൂർ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൾ ടീമിന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നൽകിയ സ്വീകരണം