കണ്ണൂർ: കോൺഗ്രസ് നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. സേവാദൾ സംസ്ഥാന കോ ഓർഡിനേഷൻ അംഗവും മുൻ മണ്ഡലം പ്രസിഡന്റുമായ തിലാന്നൂരിലെ പി.വി ബാബുവാണ് അറസ്റ്റിലായത്. ഒൻപത് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്.കുട്ടി സ്കൂളിൽ മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് അദ്ധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ചക്കരക്കൽ പൊലീസിൽ അറിയിച്ചു. പ്രതിയെ തലശ്ശേരി സിജെഎം കോടതി റിമാൻഡ് ചെയ്തു. ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.