പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എസ്‌സി ഓണേഴ്‌സ് മാത്തമാറ്റിക്‌സ് (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും പകർപ്പിനും സൂക്ഷ്മ പരിശോധനയ്‌ക്കും 12 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
ബിടെക് പരീക്ഷ
എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി (സപ്ലിമെന്ററി 2007 അഡ്മിഷൻ മുതൽ) ഏപ്രിൽ 2019 പരീക്ഷകൾ ഫെബ്രുവരി 18 ന് ആരംഭിക്കും.
അപേക്ഷ ക്ഷണിച്ചു
വിവിധ പഠന വകുപ്പുകളിലേക്ക് സ്ഥിരാദ്ധ്യാപക തസ്തികയിലേക് അപേക്ഷ ക്ഷണിച്ചു . ഡയക്ടർ , ഡെപ്യൂട്ടി ഡയക്ടർ, അസിസ്റ്റന്റ് ഡയക്ടർ (ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസ് ), അസോസിയേറ്റ് പ്രൊഫസർ (ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസ് ), യൂണിവേഴ്‌സിറ്റി ലൈബ്രേറിയൻ ആൻഡ് ഡെപ്യൂട്ടി ലൈബ്രേറിയൻ തസ്തികകളിലാണ് ഒഴിവുകൾ. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
വാക് ഇൻ ഇന്റർവ്യൂ
മങ്ങാട്ടുപറമ്പ് കാമ്പസിലെ ബിഹേവിയറൽ സയൻസിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. യോഗ്യതാസർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം 4ന് രാവിലെ 11 മണിക് മാങ്ങാട്ടുപറമ്പ് കാമ്പസിലെ ബിഹേവിയറൽ സയൻസ് പഠന വകുപ്പിൽ എത്തണം.
മാർജിനൽ ഇൻക്രീസ്
സർവകലാശാലയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോളേജുകളിൽ അദ്ധ്യയന വർഷത്തേക്ക്
ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ സീറ്റുകളുടെ എണ്ണത്തിൽ മാർജിനൽ ഇൻക്രീസ് ആവശ്യമുള്ളവർ പ്രിൻസിപ്പൽ മുഖാന്തരം മാർച്ച് 4ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷിക്കണം.
പരീക്ഷ വിജ്ഞാപനം
നാലാം സെമസ്റ്റർ എം സി എ (2013 അഡ്മിഷൻ മേഴ്‌സി ചാൻസ് ആൻഡ് 2014 അഡ്മിഷൻ സപ്ലിമെന്ററി ), എം എസ്‌സി (2013 അഡ്മിഷനും അതിനു മുമ്പും മേഴ്‌സി ചാൻസ്) പരീക്ഷ ഏപ്രിൽ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 10 വരെ പിഴയില്ലാതെയും 12 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകൾ മാങ്ങാട്ടുപറമ്പ് ഐടി പഠന വകുപ്പിൽ നേരിട്ട് സമർപ്പിക്കണം.