കാലിക്കടവ്: മൂന്നു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സ്വന്തം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന ചന്തേര എസ്.ഐ വിപിൻ ചന്ദ്രന് കാലിക്കടവ് പൗരാവലി യാത്രയയപ്പ് നൽകി. ചെയർമാൻ ടി.വി ബാലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ എസ്.ഐക്ക് ഉപഹാരം സമ്മാനിച്ചു. പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശൈലജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.പി രാജീവൻ, നിഷാം പട്ടേൽ, ടി.വി വിനോദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. നവീൻ ബാബു, എം. ഭാസ്‌ക്കരൻ, എം. നാരായണൻ, കരീം ചന്തേര, പി.വി ഗോവിന്ദൻ, പി.പി അടിയോടി, പി.ടി ഹരിഹരൻ (വ്യാപാരി വ്യവസായി ഏകോപന സമിതി), ഉദിനൂർ സുകുമാരൻ, അഭിലാഷ്, കണ്ണൻകുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ മാമുനി രവി സ്വാഗതവും പ്രകാശൻ മാണിയാട്ട് നന്ദിയും പറഞ്ഞു.
പടം ..സ്ഥലംമാറിപ്പോകുന്ന ചന്തേര എസ്.ഐ വിപിൻ ചന്ദ്രന് മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ ഉപഹാരം സമ്മാനിക്കുന്നു