നീലേശ്വരം: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കൺവെൻഷൻ നീലേശ്വത്ത് നടന്നു സി.ഐ.ടി.യു കാസർകോട് ജില്ലാ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. പ്രിയേഷ് അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു ആദ്യകാല നേതാക്കളുടെ ഛായാചിത്രങ്ങൾ ജില്ലാ കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ അനാച്ഛാദനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫോട്ടോഗ്രാഫി മത്സര വിജയിക്കളെ അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സഞ്ജീവ് കണ്ണൂർ, ജില്ലാ സെക്രട്ടറി ബാബു രസിത, ഹരി ക്ലാസിക് വി. സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം കനകാംബരൻ, നാരായണൻ ലൂക്ക്ഔട്ട് എന്നീ വർ സംസാരിച്ചു. കെ. മോഹനൻ നന്ദി പറഞ്ഞു.