തലശ്ശേരി: ജപ്പാനിലെ നിഹോൺഷോട്ടോ കാൻ കരാത്തെ ഫെഡറേഷൻ തലവനും ലോക കരാത്തെ ചാമ്പ്യനുമായ ഷു സേക്കി ഷിഹാൻ പെംബാ തമാംഗിന് സ്വീകരണം നൽകി. സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ നടന്ന സ്വീകരണ യോഗത്തിൽ ഷൂസേക്കി ഷിഹാൻ പെംബാ തമാങ്ങ് കുട്ടികളുമായി സംവദിച്ചു.
സ്വീകരണ യോഗത്തിൽ കെ വി ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു, അനിൽ മാലി, വിനിത് ധാനു, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സിസ്റ്റർ ഹർഷിനി, ഷീന എന്നിവർ പ്രസംഗിച്ചു, സെൻസായ് സി .എൻ. മുരളി സ്വാഗതവും റയോണ ഗോവിയത്ത് നന്ദിയും പറഞ്ഞു.