കണ്ണൂർ: ഗവ.മെഡിക്കൽ കോളേജിൽ മുൻഗണന വിഭാഗത്തിൽപെട്ട രോഗികൾക്ക് സൗജന്യമായി റൊട്ടിയും പാലും വിതരണം തുടങ്ങി. ടി വി രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.കെ സുദീപ് അദ്ധ്യക്ഷത വഹിച്ചു. പ്രതിദിനം ഒരു വലിയ റൊട്ടിയും അര ലിറ്റർ പാലുമാണ് സൗജന്യമായി നൽകുക.
ഭാഗിക ചികിത്സാ സൗജന്യത്തിനും തുടക്കമായി.ഹൃദ്രോഗ വിഭാഗം ഉൾപ്പെടെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളെല്ലാം ശനിയാഴ്ച മുതൽ റഫറൽ ആയി മാറി. ജനറൽ ഒപിയിൽ പരിശോധിച്ച ശേഷം ആവശ്യമായി വരുന്നുവെങ്കിൽ മാത്രമേ പുതിയ രോഗികളെ കാർഡിയോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയുള്ളൂ. ഒ.പി വിഭാഗങ്ങൾ പൂർണമായും സൗജന്യ നിരക്കിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് തിരക്ക് ഒഴിവാക്കുന്നതിനായി പുതിയ സംവിധാനം ഏർപ്പെടുത്തിയത്.