കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡിൽ പുതിയകോട്ടയിൽ കെ.എസ്.ടി.പിയുടെ ലോറി ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവർ കാലിച്ചാനടുക്കത്തെ വിജേഷി (34)നും മറ്റൊരു യാത്രക്കാരനുമാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 2.45 മണിയോടെയാണ് അപകടം. പരിക്കേറ്റവരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ പൂർണ്ണമായും തകർന്നു.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ബ്രൈക്ക് ഓയിൽ റോഡിലേക്ക് ചോർന്നതിനെ തുടർന്ന് അഗ്നി രക്ഷാസേനയെത്തി റോഡു കഴുകി വൃത്തിയാക്കുകയായിരുന്നു.