കൂത്തുപറമ്പ്:സൈക്കിൾ ചവിട്ടുന്നതിനിടെ അമ്പതടി താഴ്ചയുള്ള കിണറ്റിൽ വീണ പത്തു വയസുകാരനെ അഗ്നിശമന സേന രക്ഷപ്പെടുത്തി.നിർമ്മലഗിരി - ആമ്പിലാട് റോഡിലെ ബിസ്മില്ലാഹിൽ നൗഷീറിന്റെ മകൻ യാസിൻ ആണ് ശനിയാഴ്ച വൈകിട്ട് 4 മണിയോടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. നിസാര പരിക്കേറ്റ കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. കൂത്തുപറമ്പ് അഗ്നിശമന സേനയിലെ സ്റ്റേഷൻ ഓഫീസർ ഷാനിത്തിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർ കെ.പി.റനീഷ് ഉടൻ കിണറ്റിൽ ഇറങ്ങി യാസിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഫയർ ഓഫീസർമാരായ അഭിലാഷ്, ഐ.കെ.സി മിത്ത്, ചാസിൻ ചന്ദ്രൻ, രാജീവൻ, കെ.പി.മോഹനൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.