തൃക്കരിപ്പൂർ: പ്ലാസ്‌ക കാരോളവും ബ്രദേഴ്‌സ് വൾവക്കാടും സംയുക്തമായി ആഥിത്യമരുളിയ ഇളമ്പച്ചി ഫ്ലഡ് ലൈറ്റ് ഫുട്ബാൾ ടൂർണ്ണമെന്റിന്റെ കലാശ പോരാട്ടത്തിൽ ട്രൈബ്രക്കറിലൂടെ നേടിയ ഒരു ഗോളിന് എ.എഫ്.സി ബീരിച്ചേരിയെ പരാജയപ്പെടുത്തി ഷൂട്ടേർസ് പടന്ന വിജയിച്ചു. മുഖ്യാതിഥി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ കളിക്കാരുമായി പരിചയപ്പെട്ടു.
വിജയികൾക്കുള്ള കാഷ് പ്രൈസ് സി.സി.ബഷീർ, കെ.പി.നാസർ, പി. ജമാൽ ഹാജി എന്നിവരും ട്രോഫി ഷെമീർ വൾവക്കാട്, എം.ടി.പി. മുഹമ്മദ് കുഞ്ഞി, കെ.പി. നാസർ, ജമാൽ ഹാജി എന്നിവരും കൈമാറി. സമാപന ചടങ്ങിൽ കെ.പി. നാസർ അദ്ധ്യക്ഷത വഹിച്ചു എം.ടി.പി. മുഹമ്മദ് കുഞ്ഞി, പി. ജമാൽ ഹാജി, സി.സി. ഹനീഫ, ടി.പി. ശാദുലി, വി.പി. മുനീർ, ടി.എം. അമീർ ഹാജി എന്നിവർ സംസാരിച്ചു. കെ.എം. കുഞ്ഞി സ്വാഗതവും ഇസ്മായിൽ കാരോളം നന്ദിയും പറഞ്ഞു.