പഴയങ്ങാടി: ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രം മഹോത്സവം നാളെ മുതൽ 10 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം 6ന് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി വാരണക്കോട് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കരുമാരത്ത് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് കുറയും പവിത്രവും സ്വീകരിക്കുന്നതോടെ ഉത്സവത്തിന് തുടക്കമാകും. 7 മണിക്ക് കൊടിയേറ്റം.

തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സേവസമിതി പ്രസിഡന്റ് എ.ഡി. നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഭാവതി ഉദ്ഘാടനം ചെയ്യും. 8.30 ന് അഷ്ടമച്ചാൽ കലാസംഘം അവതരിപ്പിക്കുന്ന ചരടുകുത്തി കോൽക്കളി, 4 ന് രാത്രി 8.30 ന് സാംസ്‌കാരിക സഭ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പീത ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗ്രാമം പ്രതിഭ പയ്യന്നൂർ അവതരിപ്പിക്കുന്ന ദശാവതാരം നൃത്തശില്പം . 5 ന് കോട്ടക്കൽ രാജു മോഹനനും സംഘവും അവതരിപ്പിക്കുന്ന കഥകളി സീതാ സ്വയംവരം: 6 ന് രാത്രി 9ന്
മെഗാ തിരുവാതിരയും നൃത്തസന്ധ്യ. ഏഴിന് രാത്രി 10.3 ന് നയന മനോഹര
മായ തിരുമുൽ കാഴ്ച, 8 ന് രാത്രി 10ന് ഡീംസ് ഓർക്കസ്ട്ര പയ്യന്നൂർ അവത
രിപ്പിക്കുന്ന ഗാനമേള. 9 ന് രാത്രി 10.30 ന് പള്ളി വേട്ട. 10 ന് കാലത്ത്
ആറാട്ട്. തുടർന്ന് കൊടിയിറക്കം ഉച്ചയ്ക്ക് ആറാട്ട് സദ്യ. വാർത്താസമ്മേളനത്തിൽ സേവാസമിതി പ്രസിഡന്റ് എ.ഡി.നമ്പ്യാർ സെക്രട്ടറി സി.എൻ. വേണുഗോപാലൻ എക്‌സിക്യൂട്ടീവ് ഓഫീസർ എ.ഡി. നമ്പ്യാർ, സെക്രട്ടറി സി.എൻ. വേണുഗോപാലൻ , കെ. കണ്ണൻ , കെ, വി. ജയചന്ദ്രൻ, എം.വി.മനോജ് എന്നിവർ പങ്കെടുത്തു.