പാപ്പിനിശ്ശേരി:സ്കൂട്ടറിൽ ഏഴ് ഗ്രാം ഹെറോയിനുമായി

പാപ്പിനിശ്ശേരി മീത്തലെ പുരയിൽ എം .പി .ജുനൈദ്( 22 )​ ,​പുതിയാണ്ടി ഹൗസിൽ ഷാനവാസ് (22)​ എന്നിവരെ പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഹേമന്ത്കുമാറും സംഘവും പിടികൂടി. കല്യാശ്ശേരിയിൽ വാഹനപരിശോധന നടക്കുന്നതു കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും എക്സൈസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുംബൈയിൽനിന്ന് ലഹരിമരുന്ന് എത്തിച്ച് വിദ്യാർത്ഥികൾക്കക്കും യുവാക്കൾക്കുമായി അഞ്ചും ആറും ഇരട്ടി വില ഈടാക്കുന്ന സംഘത്തിൽപെട്ടവരാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ കെ.സി.ഷിബു , ഗ്രേഡ് പി.ഒ.മാരായ എൻ.വി. പ്രവീൺ ,ഇ.അഭിലാഷ് , സി.ഇ.ഒ മാരായ വി.നിഷാദ്, കെ.സനീബ് ,വനിത സി.ഇ.ഒ വി.കെ.ഷൈന,ഡ്രൈവർ ഷജിത്ത് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.