പാനൂർ: പൗരത്വ ഭേദഗതി നിയമത്തിന്റെയും എൻ .പി .ആറിന്റെയും പശ്ചാത്തലത്തിൽ
സെൻസസ് പ്രവർത്തനങ്ങൾക്ക് എന്യുമറേറ്റർമാരായി അധ്യാപകരെ നിയമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് കേരള സ്‌കൂൾ ടീച്ചേർസ് യൂണിയൻ(കെ എസ് ടി യു) പാനൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു.ടി.മുഹമ്മദ് അഷ്‌റഫ് , ഇബ്രാഹിം ,നജീബ് മാളിൽ,അബ്ദുല്ല കോച്ചേരി എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: മുഹമ്മദ് ഫാറൂഖ് (പ്രസി.),ഇബ്രാഹിം ,അബ്ദുല്ല,ഉമ്മുകുൽസു (വൈസ് പ്രസിഡന്റ്),അബ്ദുല്ല കോച്ചേരി(ജന. സെക്ര.),ഷബീർ ,മുഹമ്മദ് സലിം,ശാഹുൽ ഹമീദ് , സുലൈഖ (സെക്ര.). സജീദ് (ട്രഷ,).
കണ്ടങ്കാളി തലോത്ത് വയലിൽ
ഇന്ന് കുട്ടികൾ പട്ടം പറത്തും.
പയ്യന്നൂർ: കണ്ടങ്കാളി തലോത്ത് വയൽ പെട്രോളിയം സംഭരണപദ്ധതിക്ക് വിട്ടുകൊടുക്കുന്നത് പുനപരിശോധിക്കുമെന്നും, ലാന്റ് അക്വിസിഷൻ തഹസിൽദാർ ഓഫീസ് ഉടൻ നിർത്തലാക്കുമെന്നും മുഖ്യമന്ത്രി സമരസമിതിക്ക് ഉറപ്പ് നൽകിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് ഇന്ന് വൈകീട്ട് മൂന്നിന് കുട്ടികളും നാട്ടുകാരും കണ്ടങ്കാളി വയലിൽ പട്ടം പറത്തും.
കണ്ടങ്കാളിസമരത്തിൽ പബ്ലിക്ക് ഹിയറിംഗിൽ അടക്കം കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
പുഞ്ചക്കാട് സെന്റ് മേരീസ് യു.പി.സ്‌കൂളിൽ നടന്ന പട്ടം നിർമാണ പരിശീലനത്തിന് അദ്ധ്യാപകരായ
എ. അനിൽകുമാർ എടാട്ടുമ്മൽ, സി.രാഘവൻ പയ്യന്നൂർ എന്നിവർ നേതൃത്വം നൽകി.
ഫാദർ ജോർജ് ജെറി ഉദ്ഘാടനം ചെയ്തു. കണ്ടങ്കാളി സമരസമിതി ചെയർമാൻ ടി.പി.പത്മനാഭൻ , സിസ്റ്റർ വയലറ്റ് , മണിരാജ് വട്ടക്കൊവ്വൽ, ഗംഗാധരൻ കണ്ടങ്കാളി, പി.പി.രാജൻ. അത്തായി ബാലൻ, പി.പി.ജനാർദ്ദനൻ, ടി.പി. ഗണേശൻ, പ്രഭാകരൻ വണ്ണാടിൽ, അപ്പുക്കുട്ടൻ കാരയിൽ , മാടക്ക ബാബു എന്നിവർ സംബന്ധിച്ചു.
ചന്ത ലേലം 16 ന്
തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള ചന്ത ലേലം 16ന് വൈകുന്നേരം 5 മണിക്ക് നടക്കുമെന്ന് ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ: കെ.സത്യൻ അറിയിച്ചു.
കണ്ടോത്ത് ക്ഷേത്രം കളിയാട്ടീ
ഇന്ന് (2) ആരംഭിക്കും
പയ്യന്നൂർ: കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രം ചതുർദിന കളിയാട്ട മഹോത്സവം ഇന്ന് (ഞായർ) ആരംഭിക്കും
കളിയാട്ടത്തിന്റെ മുന്നോടിയായി
ദേവിയുടെ കല്യാണപ്പന്തൽ ക്ഷേത്ര തിരുമുറ്റത്ത് ഉയർന്നു. ഓലമെടഞ്ഞെടുത്ത്
തെങ്ങിൻ തിരി കൊണ്ട് കെട്ടിയുറപ്പിച്ച്
പുലിയൂരുകാളിയുടെ കല്യാണപ്പന്തലാണ് ആദ്യമായി ഒരുക്കിയത്.
മനോഹരമായി കെട്ടിയുണ്ടാക്കിയ പന്തൽ, ഉറപ്പിക്കാത്ത തൂണുകളിൽ കയറിയാണ് ഉയർത്തിയത്. പന്തലൊരുക്കാൻ ക്ഷേത്രം സ്ഥാനികരും വാല്യക്കാരും ശനിയാഴ്ച പുലർച്ചെ തന്നെ ക്ഷേത്രത്തിൽ എത്തിയിരുന്നു.
കളിയാട്ട ദിനങ്ങളിൽ
പുള്ളി കരിങ്കാളി, പുലിയൂരു കാളി, പുലികണ്ഠൻ, പുലിമാരൻ, കാളപ്പുലി, മാരപ്പുലി, കരിന്തിരി നായർ, പുതിയ ഭഗവതി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, കുണ്ടോർ ചാമുണ്ഡി, പൂലിൻ കീഴിൽ ദൈവം തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും.
ഇന്ന് (ഞായർ) രാവിലെ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കലശംകുളിച്ചുവരുന്ന ചടങ്ങ് നടക്കും. വൈകീട്ട് പ്രധാന തെയ്യങ്ങളുടെ തോറ്റത്തോട് കൂടി കളിയാട്ടം ആരംഭിക്കും. സമാപന ദിവസമായ ബുധനാഴ്ച്ച രാവിലെ ആറിന് ഇവിടത്തെ മാത്രം പ്രത്യേകതയായ പൂലിൻകീഴിൽ ദൈവം കെട്ടിയാടും. നെൽവിത്തും നേർച്ചയും സമർപ്പിക്കാൻ
ഈ സമയത്ത് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുക. ദേശവാസികളുടെ വിളിപ്പുറത്ത് അനുഗ്രഹം ചൊരിയുന്ന ആരാധനാമൂർത്തിയാണ് പൂലിൻകീഴിൽ ദൈവം എന്നാണ് വിശ്വാസം. വർഷങ്ങളുടെ ഇടവേളക്ക് ശേഷം നടന്ന പുനപ്രതിഷ്ഠ ബ്രഹ്മ കലശോത്സവത്തിന്റെ തുടർച്ചയായാണ് ഇത്തവണ കളിയാട്ട മഹോത്സവം നടക്കുന്നത് എന്ന പ്രത്യേകത
കൂടിയുണ്ട്. കളിയാട്ട ദിവസങ്ങളിൽ വിവിധ കലാസാംസ്‌കാരിക പരിപാടികളുീ ഏർപ്പെടുത്തിയിട്ടുണ്ട്.