ചെറുവത്തൂർ: തുരുത്തി കൈരളി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 30 ന് എക്സൈസ് വകുപ്പും ലൈബ്രറി കൗൺസിലുമായി സഹകരിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസ്സും നടത്തി. നേതൃസമിതി കൺവീനർ ടി. തമ്പാൻ ഉദ്ഘാടനം ചെയ്തു. എ. നാരായണൻ ക്ലാസ്സെടുത്തു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. ജയരാജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.