പാപ്പിനിശേരി: കുണ്ടും കുഴിയും നിറഞ്ഞ് ഏറെക്കാലം ജനങ്ങളെ ദുരിതത്തിലാക്കിയ ഇടവഴി ഇനി ഹൈടെക്ക്. പാപ്പിനിശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ കീച്ചേരിക്കുന്ന് - കാട്യം റോഡിലെ എലിയൻ ഉണ്ണിയുടെ വീടു പരിസരത്തു നിന്നും ആരംഭിച്ച് വടേശ്വരം അമ്പലം റോഡുമായി ബന്ധപ്പെടുന്ന ഇടവഴിയാണ് ഹൈടെക്കായി മാറിയത്.

പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ആറുലക്ഷം രൂപമുടക്കി ഇടവഴിയിൽ ഇന്റർലോക്ക് പതിക്കുകയായിരുന്നു. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണൻ നിർവഹിച്ചു. വാർഡ് മെമ്പർ ടി.വി. രാജീവൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാട്ടുകാരും പഞ്ചായത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.

പടം...

പാപ്പിനിശേരി പഞ്ചായത്തിലെ ഏഴാം വാർഡിലെ ഹൈടെക്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.