ചെറുവത്തൂർ: കേരളത്തിലെ അധ്യാപകരെ സർക്കാർ ഭയപ്പെടുത്തുകയാണെന്ന് മുൻ മന്ത്രിയും ഗാന്ധിദർശൻ വേദിയുടെ സംസ്ഥാന പ്രസിഡന്റുമായ വി.സി. കബീർ പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ഖാദർ കമ്മീഷൻ റിപ്പോർട്ട് അറബിക്കടലിലെറിയുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് അലോഷ്യസ് ജോർജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ മുഖ്യാതിഥിയായിരുന്നു. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജി.കെ. ഗിരീഷ്, ഡി.സി.സി വൈസ് പ്രസിഡന്റ് പി.കെ. ഫൈസൽ, സംഘാടക സമിതി ചെയർമാൻ വി. കൃഷ്ണൻ, സംഘടന മുൻ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.കെ. എവുജിൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കുഞ്ഞിക്കണ്ണൻ കരിച്ചേരി, ജി.കെ. ഗിരിജ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. കൃഷ്ണൻ, പി.വി. രമേശൻ, ടി.വി. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന നിർവാഹക സമതി അംഗം ആർ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. എം.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജോർജ് കുട്ടി ജോസഫ്, കെ.എച്ച്. ശ്രീനിവാസൻ, കെ.വി. വിജയൻ, പി.ജെ. ജോസഫ്, പി.എ. സെബാസ്റ്റ്യൻ, കെ. സുഗതൻ എന്നിവർ പ്രസംഗിച്ചു.