കാസർകോട്: ട്രെയിനിൽ കടത്തുകയായിരുന്ന 60 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ ആർ. പി. എഫ് പിടികൂടി. മംഗളൂരുവിൽ നിന്ന് വരികയായിരുന്ന പാസഞ്ചർ ട്രെയിൻ ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുമ്പളയിൽ എത്തിയപ്പോഴാണ് സീറ്റിനടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. പിടികൂടിയ പുകയില ഉത്പന്നങ്ങൾ കുമ്പള റേഞ്ച് എക്‌സൈസ് അധികൃതർക്ക് കൈമാറി. ഇതിന് വിപണിയിൽ അറുപതിനായിരം രൂപ വിലവരും. ആർ.പി.എഫ് അസി. എസ്.ഐ ബിനോയ് കുര്യൻ, കെ.എ മണി, വി.ടി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.