കാസർകോട്: പത്താംതരം വിദ്യാത്ഥിനിയെ സ്‌കൂളിൽ നിന്ന് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഞ്ചത്തടുക്കയിലെ രവിതേജ(32)യെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരിയുടെ പരാതിയിൽ രവിതേജക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തിരുന്നു.
ജനുവരി 10 ന് ഉച്ചഭക്ഷണത്തിനായി ക്ലാസ് വിട്ടപ്പോൾ പ്രതി പെൺകുട്ടിയെ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രവി തേജയെന്ന് പൊലീസ് പറഞ്ഞു.