കണ്ണൂർ:ജില്ലാ സെൻട്രൽ ലൈബ്രറി വായനാപന്തലിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 3.30ന് ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ നിർവഹിക്കും. വനിതാ കമ്മിഷന്റെയും പീപ്പിൾസ് ലാ ഫൗണ്ടേഷന്റെയും സൗജന്യ നിയമ സഹായ കേന്ദ്രത്തിനുള്ള മിനി ഹാൾ മുൻ സെക്രട്ടറി കെ. ബാലകൃഷ്ണൻ നമ്പ്യാരും കറന്റ് അവയർനസ് സർവീസസ് ഹാൾ മുൻ സെക്രട്ടറി എ.കെ.ചന്ദ്രനും ഉദ്ഘാടനം ചെയ്യും. തായാട്ട് ശങ്കരൻ പുരസ്‌കാരം നേടിയ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. ബൈജുവിനെയും ഗുരുവായൂർ ദേവസ്വം ബോർഡംഗമായി തിരഞ്ഞെടുത്ത മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.പി.ആർ വേശാലയെയും ചടങ്ങിൽ ആദരിക്കും.