തലശ്ശേരി : നിട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (എൻ. ടി. ടി. എഫ്) ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ഫെബ്രു.8 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ എൻ. രഘുരാജ് അദ്ധ്യക്ഷത വഹിക്കും. പൂർവ്വ വിദ്യാർത്ഥി സംഗമവും കലാപരിപാടികളും ഇതോടൊപ്പം നടക്കും.
സ്വിറ്റ്‌സർലാന്റിന്റെ സഹകരണത്തോടെ 1959ൽ ആരംഭിച്ച സ്ഥാപനം ഇന്ന് നാലിടങ്ങളിലായി പ്രവർത്തിച്ചുവരുന്നു. രാജ്യത്തെ അഞ്ഞൂറിലധികം സ്ഥാപനങ്ങൾ ഇവിടെ കമ്പസ് റിക്രൂട്ട്‌മെന്റിന് എത്തുന്നുണ്ട്. ഇവിടെ പഠനം പൂർത്തീകരിച്ച ആയിരത്തിലേറെ പേർ വിവിധ വിദേശ രാജ്യങ്ങളിൽ ജോലി.ചെയ്യുന്നുണ്ടെന്ന് പ്രിൻസിപ്പൽ കെ.വി.നായർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ലഫ് കേണൽ കെ. വി. നായർ, വൈസ് പ്രിൻസിപ്പൽ റോഷൻ പീറ്റർ, വി. എം. രാധാകൃഷ്ണൻ ,ശ്രീഹരി നായർ എന്നിവർ പങ്കെടുത്തു.