ഇരിട്ടി: മലയോര മേഖലയിൽ കശുമാവ് കീടബാധയ്ക്കെതിരെ സൗജന്യമായി മരുന്ന് തളിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. മട്ടിണി വിജയൻ, ദേവസ്യ കാരണത്തുപറമ്പിൽ, സെബാസ്റ്റ്യൻ തുണ്ടത്തിൽ, ബൈജു ആറാഞ്ചേരി ,ഷൈജൻ ജേക്കബ്, ടോം മാത്യു., ജോസ് ഈറ്റാനി, ജോർജ് മൂലയിൽ, രാമകൃഷ്ണൻ എഴുത്തൻ, ജോസ് മാടത്തിൽ, ജാൻസി തോമസ്, എം.ശ്രീധരൻ, സുജേഷ് വട്ടറ, കുര്യൻ പൂവത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.