മട്ടന്നൂർ: ആഗോള സമാധാന സംഘടനയായ വേൾഡ് വിത്തൗട്ട് വാറിന്റെ വേൾഡ് മാർച്ച് ടീമിന് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഒക്ടോബർ 2 ന് മാഡ്രിഡിൽ നിന്നാരംഭിച്ച് ഗാന്ധിജിയുടെ ചരമദിനമായ ജനുവരി 30 ന് വാർധയിലെത്തി ഇന്ത്യയിലെ സ്വീകരണവുമായി കേരളത്തിലെത്തിയതായിരുന്നു സംഘം. സംഘാടക സമിതി ചെയർമാൻ ടി.പി.ആർ.നാഥ്, കൺവീനർ പ്രദീപൻ മഠത്തിൽ, പി.കെ. പ്രേമരാജൻ, സുരേന്ദ്രൻ രയരോത്ത്, ടി.വിനോദിനി എന്നിവർ വേൾഡ് മാർച്ച് അംഗങ്ങളെ ഹാരാർപ്പണം ചെയ്തു.

ടീം ലീഡർ റാഫേൽ, ലൂസിയ, മോണ്ടി സെറാട്ട് (മൂവരും സ്പെയിൻ), തെരേസ (പെറു ), ജാവിയർ (ചിലി) എന്നിവരാണ് ടീം അംഗങ്ങൾ. കെ.ചന്ദ്രബാബു, എൻ.എ. ദയാനന്ദൻ, എ.പി.ഗംഗാധരൻ, ദിനു മൊട്ടമ്മൽ, ആർട്ടിസ്റ്റ് ശശികല, വി.സി.ശൈലജ, ജെമി, സൗമി എന്നിവർ നേതൃത്വം നൽകി.

വേൾഡ് മാർച്ച് ടീം അംഗങ്ങളെ കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ