പാനൂർ: ഇന്ന് പാനൂരിൽ നടക്കുന്ന സ്വാഭിമാനറാലിയുടെ പ്രചരണാർത്ഥം ജനജാഗരണ സമിതിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടന്നു. പാനൂർ മേഖലയിലെ മൂന്ന് കേന്ദ്രങ്ങളിൽ നടന്ന റാലിയിൽ നിരവധി പ്രവർത്തകർ അണിനിരന്നു. പാനൂർ ടൗണിൽ ആർ.എസ്.എസ് ജില്ലാ സമ്പർക്ക പ്രമുഖ് എൻ. കെ.നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജനജാഗരണ സമിതി ചെയർമാൻ കെ.പ്രേമൻ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.ധനഞ്ജയൻ, ഇ.പി.ബിജു, സി.ടി.കെ.അനീഷ്, സുബീഷ് പാലക്കൂൽ എന്നിവർ നേതൃത്വം നൽകി. പൊയിലൂർ, കൈവേലിക്കൽ ഭാഗത്തും ബൈക്ക് റാലി നടന്നു.