തൃക്കരിപ്പൂർ: അവതരണമികവും സംവിധാനത്തിന്റെയും സംഗീതത്തിന്റെയും വേറിട്ട അനുഭവവുമായി മലയാള നാടകപ്രേമികളുടെ മനസ്സിൽ കുടിയേറിയ തൃക്കരിപ്പൂർ കെ.എം.കെ. സ്മാരക കലാസമിതിയുടെ നാടകം ഖസാക്കിന്റെ ഇതിഹാസം വീണ്ടും അരങ്ങിലേക്ക്.

പുസ്തകരചനയുടെ അമ്പതാം വാർഷികത്തിലാണ് രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അരീന തിയറ്ററിന്റെ സാദ്ധ്യതകൾ ഉപയോഗിച്ചുള്ള നാടകം വീണ്ടും അവതരിപ്പിക്കുന്നത്. ഏപ്രിൽ മൂന്നാം വാരത്തിൽ തൃക്കരിപ്പൂരും പ്രഗത്ഭ കലാകാരന്മാരുടെ അഭ്യർത്ഥന മാനിച്ച് ബംഗളൂരും നാടകം അരങ്ങിലെത്തും.

ദീപൻ ശിവരാമന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ഈ നാടകത്തിലെ മിക്ക അഭിനേതാക്കൾക്കും സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ട്. നേരത്തെ മുംബയ്, രാജസ്ഥാൻ, ബംഗളൂരു തുടങ്ങിയ മഹാനഗരങ്ങളിൽ നാടകം അവതരിപ്പിച്ചപ്പോൾ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.