കാസർകോട്: കുംബഡാജെ ഗോസഡയിലെ ശ്രീ മഹിഷ മർദിനി ക്ഷേത്രത്തിലെ നവീകരണ പുനഃപ്രതിഷ്ഠ ചടങ്ങുകൾ ഈ മാസം ആറു മുതൽ 12 വരെ വോർക്കാടി ഗണേശ തന്ത്രികളുടെ നേതൃത്വത്തിൽ വിവിധ താന്ത്രിക ധാർമിക, സാംസ്കാരികപരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

12 നു രാവിലെ 8.44 ന് മഹിഷമർദിനി അമ്മയുടെ പുനഃപ്രതിഷ്ഠ, ജീവ കലശാഭിഷേകം, പരിവാര ദേവന്മരുടെ പ്രതിഷ്‌ഠ, ബ്രഹ്മകലശാഭിഷേകം, ചണ്ഡികാ ഹോമം എന്നിവ.

എല്ലാ ദിവസവും വൈകുന്നേരം ധാർമ്മിക സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും. ധർമ്മസ്ഥല ധർമ്മാധികാരികൾ ഡി. വീരേന്ദ്ര ഹെഗ്ഡെ, കാണിയൂർ മഠാധിപതി ശ്രീ ശ്രീ വിദ്യാവലഭ തീർത്ഥസ്വാമിജി, കർണാടക മന്ത്രി കോട്ട ശ്രീനിവാസ പൂജാരി, സഞ്ജീവ മട്ടന്ദൂർ എം‌.എൽ‌.എ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, രവീശ തന്ത്രി കുണ്ടാർ, എന്മകജെ സുർകുമാർ ഷെട്ടി, കജംപാടി സുബ്രഹ്മണ്യ ഭട്ട്, എടനീർ മഠാധിപതി കേശവാനന്ദ ഭാരതി, വേദമൂർത്തി ഹിരണ്യ വെങ്കടേഷ് ഭട്ട് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ കമ്മിറ്റി പ്രസിഡന്റ് സഞ്ജീവ ഷെട്ടി, ഡോ. വേണുഗോപാൽ, ഐത്തപ്പ മൂവർ, ട്രസ്റ്റി ശ്രീനിവാസ അമ്മണ്ണായ, പി.ആർ സുനിൽ എന്നിവർ പങ്കെടുത്തു.