തൃക്കരിപ്പൂർ: ദുബായ് തൃക്കരിപ്പൂർ പഞ്ചായത്ത് കെ.എം.സി.സി തൃക്കരിപ്പൂരിലെ മികച്ച സാമൂഹിക പ്രവർത്തകനു നൽകി വരുന്ന നാലാമത് മർഹൂം എ.ബി. സലാം ഹാജി സ്മാരക ജനസേവ അവാർഡിന് എൻജിനീയർ എം.ടി.പി അബ്ദുൾ ഖാദർ സാഹിബിനെ തിരഞ്ഞെടുത്തു.
തൃക്കരിപ്പൂരിന്റെ മതസാമൂഹിക സാംസ്‌കാരികവിദ്യാഭ്യാസ കായികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എഞ്ചിനീയർ അബ്ദുൾ ഖാദർ. 25,001 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. എ.ജി.സി ബഷീർ, ഡോ: സാംബ ഷെട്ടി, കെ. ഭാസ്‌കരൻ എന്നിവരാണ് ഇതിനു മുമ്പ് അവാർഡിന് അർഹരായവർ.
മാർച്ച് ആദ്യവാരം തൃക്കരിപ്പൂർ ടൗണിൽ നടക്കുന്ന പൊതു പരിപാടിയിൽ അവാർഡ് കൈമാറും. മുസ്ലിം ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, രക്ഷാധികാരി സി. ഹാമിദ്, കോ ഓർഡിനേറ്റർ സി.ടി. വാജിദ്, ഓഡിറ്റർ ടി. യൂനുസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു