പിണറായി:നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ നിർദ്ധ ന കുടുബാഗംങ്ങൾക്ക് അരിയടക്കമുള്ള ഭക്ഷ്യസാധന കിറ്റുകളും മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു.സൗജന്യ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം എ..എസ് ഐ .വിനോദ് കുമാർ നിർവ്വഹിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബാഗംങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യ സാധന കിറ്റ് വിതരണം എ.എസ് ഐ എം.വിനോദ് ഉദ്ഘാടനം ചെയ്തു.ജില്ല ജനറൽ സെക്രട്ടറി ടി.സത്യൻ ,പ്രസിഡന്റ് എൻ.പ്രകാശൻ , ശിവദാസ് അണ്ടലൂർ എന്നിവർ പ്രസംഗിച്ചു.